കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന പന്ത്രണ്ടാമത് ഭരത് മുരളി നാടകോത്സവം 23-12-2023 മുതൽ 22-01-2024 വരെ നടക്കുകയാണ്. യു.എ.ഇ യിലെ പ്രമുഖ പത്ത് സമിതികൾ അവതരിപ്പിക്കുന്ന നാടകങ്ങൾ നാടകോത്സവത്തിൽ മത്സരിക്കുന്നു. നാടകോത്സവത്തിന്റെ ഉദ്ഘാടനം 22-12-2023 വെള്ളിയാഴ്ച വൈകിട്ട് 8 മണിക്ക് നിർവ്വഹിക്കപ്പെടുന്നു. ഉദ്ഘാടന പരിപാടിയിലും തുടർദിനങ്ങളിൽ അവതരിക്കപ്പെടുന്ന നാടകങ്ങൾ ആസ്വദിക്കുന്നതിനും ഏവരെയും സെന്ററിലേക്ക് സ്വാഗതം ചെയ്യുന്നു.
സത്യൻ. കെ
ജനറൽ സെക്രട്ടറി
കേരള സോഷ്യൽ സെന്റർ