Latest Past Events

പാചക മത്സരം ‘KSC SUPER CHEF 2024’

Kerala Social Center Abu Dhabi

ബഹുമാന്യ അംഗമെ കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന പാചക മത്സരം 'KSC SUPER CHEF 2024', മാർച്ച് 2 ന് 3 മണിക്ക് സെന്ററിൽ വെച്ച് നടക്കുന്നതാണ്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇതിനായി തയ്യാറാക്കിയിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് February 28 നുമുൻപായി രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ഗൂഗിൾ ഫോം ലിങ്ക്- https://forms.gle/MGK7WvSSy5EpmBrq9 Download Form : Form-KSC Cooking Competition-2024 സ്നേഹ പൂർവ്വം സത്യന്‍. കെ ജനറൽ സെക്രട്ടറി കേരള സോഷ്യൽ സെന്റർ

ഭരത് മുരളി നാടകോത്സവം

Kerala Social Center Abu Dhabi

കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന പന്ത്രണ്ടാമത് ഭരത് മുരളി നാടകോത്സവം 23-12-2023 മുതൽ 22-01-2024 വരെ നടക്കുകയാണ്. യു.എ.ഇ യിലെ പ്രമുഖ പത്ത് സമിതികൾ അവതരിപ്പിക്കുന്ന നാടകങ്ങൾ നാടകോത്സവത്തിൽ മത്സരിക്കുന്നു. നാടകോത്സവത്തിന്റെ ഉദ്ഘാടനം 22-12-2023 വെള്ളിയാഴ്ച വൈകിട്ട് 8 മണിക്ക് നിർവ്വഹിക്കപ്പെടുന്നു. ഉദ്ഘാടന പരിപാടിയിലും തുടർദിനങ്ങളിൽ അവതരിക്കപ്പെടുന്ന നാടകങ്ങൾ ആസ്വദിക്കുന്നതിനും ഏവരെയും സെന്ററിലേക്ക് സ്വാഗതം ചെയ്യുന്നു. സത്യൻ. കെ ജനറൽ സെക്രട്ടറി കേരള സോഷ്യൽ സെന്റർ

കേരളോത്സവം 2023

Kerala Social Center Abu Dhabi

ബഹുമാന്യരെ, കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന കേരളോത്സവം 2023 നവംബർ 24, 25, 26 എന്നീ തിയ്യതികളിലായി നടക്കുകയാണ്. മൂന്ന് ദിവസങ്ങളിലായി വിവിധ കലാപരിപാടികൾ, തട്ടുകടകൾ, വിൽപ്പനശാലകൾ തുടങ്ങി വൈവിധ്യമാർന്ന ഒട്ടനവധി പരിപാടികൾ കേരളോത്സവത്തിന്റെ ഭാഗമായി ഉണ്ടാകും . സമാപന ദിവസമായി 26-11-2023 ന് പ്രവേശനകൂപ്പൺ നറുക്കെടുത്ത് ഒന്നാം സമ്മാനമായ സെഡാൻ കാർ ഉൾപ്പെടെ 101 സമ്മാനങ്ങൾ വിജയികൾക്ക് വിതരണം ചെയ്യുന്നു. ഏവരെയും കേരളോത്സവത്തിലേക്ക് സ്വാഗതം ചെയ്യുന്നു .. KERALA SOCIAL CENTRE ABU DHABI

Top