Yuvajanolsavam 2023 Inagruation

Kerala Social Center Abu Dhabi, United Arab Emirates

ബഹുമാന്യരെ കേരള സോഷ്യൽ സെന്റർ അബുദാബി സംഘടിപ്പിക്കുന്ന യുവജനോത്സവം 2023 മെയ് 26, 27, 28 ജൂൺ 3 തിയ്യതികളിൽ സെന്ററിൽ വെച്ച് നടക്കുകയാണ്. യുവജനോത്സവം 2023 ന്റെ ഔപചാരിക ഉദ്ഘാടനം നാളെ (26-05-2023) വൈകിട്ട് 8 മണിക്ക് പ്രശസ്ത ചിത്രകാരൻ ശ്രീ ഡാവിഞ്ചി സുരേഷിന്റെ സാനിധ്യത്തിൽ വെച്ച് നടത്തപ്പെടുന്നു. പ്രസ്തുത ചടങ്ങിലേക്കും യുവജനോത്സവത്തിലും പങ്കെടുക്കുന്നതിന് ഏവരെയും സ്വാഗതം ചെയ്യുന്നു. സ്നേഹത്തോടെ സത്യൻ കെ ജനറൽ സെക്രട്ടറി കേരള സോഷ്യൽ സെന്റർ

Summer Camp – Venalthumbikal 2023

Kerala Social Center Abu Dhabi, United Arab Emirates

ബഹുമാന്യരെ, കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന കുട്ടികൾക്കായുള്ള സമ്മർ ക്യാമ്പ് 'വേനൽതുമ്പികൾ 2023' ന്റെ ഉദ്ഘാടനം  ജൂലൈ 10 തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് സെന്റർ അങ്കണത്തിൽ വെച്ച് നടക്കുകയാണ്. തിങ്കൾ മുതൽ ശനിവരെ വൈകിട്ട് 6 മണികുതൽ 9 മണിവരെ നടക്കുന്ന ക്യാമ്പ് ആഗസ്റ്റ് 5 ന് സമാപിക്കും. ശ്രീ കോട്ടയ്ക്കൽ മുരളി, ശ്രീ ശീജിത് കാഞ്ഞിലശ്ശേരി എന്നിവരാണ് ക്യാമ്പ് നയിക്കുന്നത്. ഓൺലൈൻ രജിസ്റ്റ്രേഷൻ ചെയ്തവർ ഫോട്ടോയും എമിറേറ്റ്സ് ഐഡി കോപ്പിയും സഹിതം  സെന്ററിലെത്തി രജിസ്റ്റ്രേഷൻ […]

Indo – UAE Cultural Integration Year

Kerala Social Center Abu Dhabi, United Arab Emirates

ബഹുമാന്യരേ ഈ പ്രവർത്തന വർഷം ‘ഇന്തോ-യുഎഇ സാംസ്‌കാരിക സമന്വയ വർഷ'മായി ആഘോഷിക്കാൻ കേരള സോഷ്യൽ സെന്റർ തീരുമാനിച്ചിരിക്കയാണ്. ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം 2023 ജൂൺ 25 ന് ഞായറാഴ്ച്ച രാത്രി 8 മണിക്ക് കേരള സോഷ്യൽ സെന്ററിൽ വച്ച് നടക്കുന്നതാണ്. പരിപാടിയിൽ യു.എ.ഇ. പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയത്തിലെ മത-നീതിന്യായ കാര്യങ്ങളുടെ ഉപദേഷ്ടാവ് ഹിസ് എമിനെൻസ് അൽസയ്യിദ് അലി അൽസയ്യിദ് അബ്ദുൽറഹ്മാൻ അൽ ഹാഷിം മുഖ്യാതിഥിയായി സംബന്ധിക്കുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രശസ്ത ബംഗാളി ബാവുൾ  നാടോടി ഗായികയും  ഇന്ത്യയിലെ പ്രമുഖ ബാവുൾ   […]

ഓണാഘോഷം 2023

Kerala Social Center Abu Dhabi, United Arab Emirates

ബഹുമാന്യരെ, കേരള സോഷ്യൽ സെന്റർ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൂക്കള മത്സരവും ഓണക്കളികളും തുടർന്ന് കലാപരിപാടികളും 2023 സെപ്തംബർ 17 ഞായറാഴ്ച നടക്കുകയാണ്. 2 മണിക്ക് രജിസ്റ്റ്രേഷൻ തുടങ്ങുന്ന പൂക്കളമത്സരം 3 മണിക്ക് ആരംഭിക്കും. വൈകിട്ട് 6.30 ന് ഓണാഘോഷപരിപാടികൾ ആരംഭിക്കും. ഏവരെയും പൂക്കളമത്സരത്തിലേക്കും തുടർന്നുള്ള ഓണക്കളികളിലേക്കും സ്വാഗതം ചെയ്യുന്നു. സ്നേഹപൂർവ്വം സത്യൻ. കെ ജനറൽ സെക്രട്ടറി കേരള സോഷ്യൽ സെന്റർ അബുദാബി  

Top